രാഷ്ട്രത്തിന്റെ പത്മ പുരസ്കാരങ്ങള്‍ പതിവ് പോലെ പ്രഖ്യാപിച്ചു. അര്‍ഹിക്കുന്ന പല പ്രമുഖകലാകാരന്മാരെ ആദരിച്ചും ചിലരെ അവഗണിച്ചും... അവരില്‍ വര്‍ഷങ്ങളായി അവഗണന ഏറ്റുവാങ്ങുന്നവരിലോരാളാണ് ഗായിക എസ്.ജാനകി. 1957 ലാണ് എസ് ജാനകി സിനിമാ ലോകത്തെത്തിയത്. ഹിന്ദുസ്ഥാനി സന്ഗീത്തിന്റെയോ കര്‍ണാടക സംഗീതത്തിന്റെയോ തണലില്ലാതെ പതിനെട്ടു ഭാഷകളിലായി അവര്‍ പാടി അനശ്വരമാക്കിയ ഗാനങ്ങള്‍ ഇരുപത്തെഴായിരത്തോളം.
മധുരമായൊരു പാട്ട് മലയാളി കേട്ടത് എസ് ജാനകിയിലൂടെയാണെങ്കില്‍ ഗായികക്കു പ്രിയം മലയാള ഭാഷയാണ്. പാടി തുടങ്ങിയ കാലം മുതല്‍ ജാനകി മലയാളത്തില്‍ സജീവമാണ്. മലയാളത്തിനു ആദ്യമായി ഗായികക്കുള്ള പുരസ്കാരം നേടിത്തന്നത് ആന്ധ്രാക്കരിയായ ജാനകിയാണ്. അന്‍പത്തിമൂന്ന് വര്ഷമായി മലയാളം, തമിഴ്, തെലുങ്ക്,കന്നട,തുളു,സൌരാഷ്ട്ര,ഹിന്ദി,സിംഹള, ഒറിയ തുല്ടങ്ങിയ ഭാഷകളില്‍ നിറഞ്ഞു നില്‍കുന്ന ഈ ഗായികയെ തേടി ഇനിയും പത്മ പുരസ്കാരം എത്തിയിട്ടില്ല.
പതിനാലു തവണ മികച്ച ഗായികക്കുള്ള കേരള സംസ്ഥാന അവാര്‍ഡ്, പത്ത് തവണ തമിഴുനാടു സര്‍ക്കാര്‍ അവാര്‍ഡ്, ഏഴുതവണ ആന്ധ്രാ സംസ്ഥാന അവാര്‍ഡ്,ഒറിയ സംസ്ഥാന്‍ അവാര്‍ഡ്, വ'ഇവിധ് ഭാഷകളിലായി നാല് ദേശീയ അവാര്‍ഡ്, കലൈമാമണി പട്ടം, മദര്‍ തെരേസ പുരസ്കാരം, മൈസൂര്‍ യൂനിവേഴ്സിട്ടിയുറെ ടോക്ടറെറ്റ് സുര്‍ സിങ്ങര്‍ ബിരുദം, ഗല്ഫ് മലയാളം മ്യൂസിക്കല്‍ അവാര്‍ഡ്, സ്വരലയ പുരസ്കാരം, സമഗ്ര സംഭാവനക്കുള്ള കേരള സംസ്ഥാന പുരസ്കാരം, നിരവധി സംഘടനകളുടെ പുരസ്കാരങ്ങള്‍ ഇത്രയൊക്കെ ആയിട്ടും പത്മ പുരസ്‌കാരങ്ങള്‍ അകലെ.
എത്രയോ ആസ്വാദക മനസ്സുകളെ രാഗാര്‍ദ്രമാക്കിയ ജാനകിയമ്മക്ക്പത്മ പുരസ്കാരം നല്‍കി രാഷ്ട്രം ആദരിക്കത്തത്തില്‍ ആ മധുര ശബ്ദം ശ്രവിച്ച ഓരോ ആസ്വാദകനും പങ്കുണ്ട്.സപ്തതിയും കഴിഞ്ഞു ഇന്നും നമുക്കായി ജാനകിയമ്മ പാടുന്നു.വെളുത്ത വസ്ത്രവും നന്മ നിറഞ്ഞ മനസ്സുമായി.....
ഇത്തവണയും ജാനകിക്കില്ല..
manoramaonline-29/01/2010
ഉത്തരാധുനിക വീക്ഷണം:
ഇവിടെ രാഷ്ട്രിയക്കാര്‍ക്ക് അവരെ സ്പോണ്സര്‍ ചെയ്യുന്ന മുതലാളിമാര്‍ക്ക് വേണ്ടി പത്മ പുരസ്കാരങ്ങള്‍ക്കും മറ്റും അവരെ നോമിനേഷന്‍ കൊടുക്കനല്ലാതെ ജാനകി അമ്മയെ പോലുള്ള നാടിന്റെ അഭിമാനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ എവിടെ സമയം, അവര്‍ക്കൊക്കെ അവാര്‍ഡ് കിട്ടിയാലെന്തു കിട്ടിയില്ലെന്കിലെന്തു. പണത്തിനു മേലെ പരുന്തും പറക്കില്ലെ ന്നാണല്ലോ...വിധി അല്ലാതെന്ത്......
2 comments:
കൊള്ളാം മാഷേ..
ജാനകിക്ക് അടുത്ത തവണ
www.tomskonumadam.blogspot.com
എവിട...ഒന്നും ശരിയല്ല ...ആകെ മൊത്തം ഒരു അഴിച്ചു പണി അത്യാവശ്യമാ......
Post a Comment